തെക്കൻ ലാവോസിലെ ഒരു പുരാതന ഖമർ ക്ഷേത്ര സമുച്ചയമാണ് വാഥ് ഫൂ(ലാവോ ഭാഷ: ວັດພູ ). ലാവോസിലെ ചമ്പാസാക് പ്രവിശ്യയിൽ ഫൂ കാവോ എന്ന മലനിരകലുടെ അടിവാരത്തിൽ, മെക്കോങ് നദിയിൽനിന്നും ഏകദേശം 6കി.മീ മാറിയാണ് ഈ ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. ഖമർ വാസ്തുശൈലിയിൽ പണിതീർത്ത ഒരു ഹൈന്ദവ ക്ഷേത്രസമുച്ചയമാണ് വാഥ് ഫൂ. ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഒരു പർവതമാണ് ഫൂകാവോ. ആയതിനാൽ ഇത് ലിംഗപർവ്വതം എന്നും പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നു. പവിത്രമായ പർവ്വതമായാണ് ഫൂ കാവോയെ വിശ്വാസികൾ കണക്കാക്കിയിരുന്നത്. പിൽകാലത്ത് ഥേരവാദ ബുദ്ധരുടെ തീർത്ഥാടനകേന്ദ്രമായി ഈ പ്രദേശം മാറി. 2001-ൽ വാഥ് ഫൂ ക്ഷേത്ര സമുച്ചയവും അനുബന്ധ അധിവാസകേന്ദ്രങ്ങളും യുനെസ്കൊയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ സ്ഥാനം ലഭിച്ചു.
Photographies by:
Zones
Statistics: Position (field_position)
1810
Statistics: Rank (field_order)
49266
Add new comment