സിൻട്ര, (Portuguese pronunciation: [ˈsĩtɾɐ]) പോർച്ചുഗലിലെ ഗ്രാൻറെ ലസ്ബോവ ഉപവിഭാഗത്തിന്റെ (ലിസ്ബൺ റീജിയൻ) ഒരു മുനിസിപ്പാലിറ്റിയാണ്. പോർച്ചുഗീസ് റിവേറിയയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. മുനിസിപ്പാലിറ്റിയിൽ രണ്ട് നഗരങ്ങളുണ്ട്: ക്വെലൂസ്, അഗ്വാൽവ-കസെം എന്നിവ. 2011 ലെ കണക്കുകൾ പ്രകാരം, 319.23 ചതുരശ്ര കിലോമീറ്റർ (123.26 ച.മൈൽ) പ്രദേശത്ത് 377,835 ആയിരുന്നു ജനസംഖ്യ. 19-ാം നൂറ്റാണ്ടിലെ റൊമാൻറിക് ആർക്കിടെക്ചർ സ്മാരകങ്ങളുടെ പേരിലാണ് സിൻട്ര അറിയപ്പെടുന്നത്. ഇതിനാലാണ് യുനെസ്കോ ഇത് ലോക പൈതൃകസ്ഥലമായി അംഗീകരിച്ചത്. കെട്ടിടങ്ങളിലും പ്രകൃതിയിലുമുള്ള അതിൻറെ പൈതൃകം, സിൻട്രയുടെ ചരിത്രപരമായ വ്യക്തിത്വത്തിൻറെ ഏറ്റവും ദൃശ്യമായ മുഖമായിരുന്നു. പോർട്ടുഗീസ് സംസ്കാരത്തിൻറെ സാഹിത്യ പാരമ്പര്യത്തിലും ഈ മേഖല ഐതിഹാസികമായി പരാമർശിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനമായ ലിസ്ബണിൽനിന്നു ദിനേന അനേകം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറിയി...കൂടുതൽ വായിക്കുക
സിൻട്ര, (Portuguese pronunciation: [ˈsĩtɾɐ]) പോർച്ചുഗലിലെ ഗ്രാൻറെ ലസ്ബോവ ഉപവിഭാഗത്തിന്റെ (ലിസ്ബൺ റീജിയൻ) ഒരു മുനിസിപ്പാലിറ്റിയാണ്. പോർച്ചുഗീസ് റിവേറിയയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. മുനിസിപ്പാലിറ്റിയിൽ രണ്ട് നഗരങ്ങളുണ്ട്: ക്വെലൂസ്, അഗ്വാൽവ-കസെം എന്നിവ. 2011 ലെ കണക്കുകൾ പ്രകാരം, 319.23 ചതുരശ്ര കിലോമീറ്റർ (123.26 ച.മൈൽ) പ്രദേശത്ത് 377,835 ആയിരുന്നു ജനസംഖ്യ. 19-ാം നൂറ്റാണ്ടിലെ റൊമാൻറിക് ആർക്കിടെക്ചർ സ്മാരകങ്ങളുടെ പേരിലാണ് സിൻട്ര അറിയപ്പെടുന്നത്. ഇതിനാലാണ് യുനെസ്കോ ഇത് ലോക പൈതൃകസ്ഥലമായി അംഗീകരിച്ചത്. കെട്ടിടങ്ങളിലും പ്രകൃതിയിലുമുള്ള അതിൻറെ പൈതൃകം, സിൻട്രയുടെ ചരിത്രപരമായ വ്യക്തിത്വത്തിൻറെ ഏറ്റവും ദൃശ്യമായ മുഖമായിരുന്നു. പോർട്ടുഗീസ് സംസ്കാരത്തിൻറെ സാഹിത്യ പാരമ്പര്യത്തിലും ഈ മേഖല ഐതിഹാസികമായി പരാമർശിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനമായ ലിസ്ബണിൽനിന്നു ദിനേന അനേകം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്.
പെൻഹാ വെർഡെയിൽ മനുഷ്യവാസത്തിൻറെ ആദ്യകാല അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഈ അടയാളങ്ങൾ ആദ്യകാല പാലിയോലിത്തിക് കാലത്തെ ഒരു അധിനിവേശത്തെ സാക്ഷ്യപ്പെടുത്തുന്നു.
സാവോ പെഡ്രോ ഡി കനാഫേറിം എന്ന തുറസായ സ്ഥലത്തും അരികിലെ കാസ്റ്റലൊ ഡോസ് മൌറോസ് (Moorish Castle) എന്ന ദേവാലയത്തിലും നിയോലിത്തിക് കാലത്തേതുമായി താരതമ്യപ്പെടുത്താവുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചാം നൂറ്റാണ്ടിലേതെന്നു കരുതുന്ന അലങ്കരിച്ച സെറാമിക്, ചുട്ടെടുത്തമൺപാത്രങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

Palacio Nacional de Sintra

Palacio Nacional de Sintra

Palacio Nacional de Sintra

Palacio Nacional de Sintra


Palacio Nacional de Pena

Palacio Nacional de Pena

Palacio Nacional de Pena
Add new comment